വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ.

വി.എസ് അച്യുതാനന്ദന്റെ വറ്റിവരണ്ട തലയോട്ടിയിൽ നിന്ന് എന്ത് ഭരണ പരിഷ്കാരമാണ് വരേണ്ടതെന്ന് കെ. സുധാകരൻ ചോദിച്ചു.

വി.എസ് അച്യുതാനന്ദന്റെ പ്രായത്തെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. വറ്റിവരണ്ട തലയോട്ടിയിൽ നിന്ന് എന്ത് ഭരണ പരിഷ്കാരമാണ് വരേണ്ടതെന്നും കെ. സുധാകരൻ ചോദിച്ചു.

തൊണ്ണൂറിൽ എടുക്കുക, നടക്കുക എന്നൊരു ചൊല്ല് കണ്ണൂരിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിക്കവെയാണ് കെ. സുധാകരൻ വിവാദ പരാമർശം നടത്തിയത്.

വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയിൽ ഭരണപരിഷ്കാര കമ്മീഷൻ പോകുമ്പോൾ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കും. ‘മലബാറിൽ ഒരു പഴമൊഴിയുണ്ട് തൊണ്ണൂറിൽ എടുക്ക്, നടക്കൂന്നാ. ഇത് തൊണ്ണൂറ്റാറാ… തൊണ്ണൂറ്റാറിൽ വറ്റി വരണ്ട ഈ തലയോട്ടിയിൽ നിന്ന് എന്ത് ഭരണപരിഷ്കാരമാണ് ഈ രാജ്യത്ത് വരേണ്ടത്’ എന്നും കെ. സുധാകരൻ ചോദിച്ചു.

Back to top button