50 പാ​ക്​ സൈ​നി​ക​രു​ടെ ത​ല കൊ​യ്യ​ണം –വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാന്‍റെ മ​ക​ൾ

ദി​യോ​റി​യ (ഉ​ത്ത​ർ​പ്ര​ദേ​ശ്): രാ​ജ്യ​ത്തി​നാ​യി വീ​ര​മൃ​ത്യു വ​രി​ച്ച പി​താ​വി​െൻറ ജീ​വ​ന്​ പ​ക​രം 50 പാ​ക്​ സൈ​നി​ക​രു​ടെ ത​ല കൊ​യ്യ​ണ​മെ​ന്ന്​ ക​ശ്​​മീ​രി​ൽ പാ​ക്​ സൈ​ന്യം അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ ബി.​എ​സ്.​എ​ഫ്​ ഹെ​ഡ്​ കോ​ൺ​സ്​​റ്റ​ബി​​ൾ പ്രേം ​സാ​ഗ​റി​െൻറ മ​ക​ൾ.

പി​താ​വി​െൻറ ധീ​ര​മ​ര​ണം വൃ​ഥാ​വി​ലാ​ക​രു​തെ​ന്നും ​പ്രേം ​സാ​ഗ​റി​െൻറ മ​ക​ൾ സ​രോ​ജ്​ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ത്യ​ജി​ച്ച സ​ഹോ​ദ​ര​നെ​യോ​ർ​ത്ത്​ അ​ഭി​മാ​നം​കൊ​ള്ളു​ന്നു​വെ​ന്ന്​ പ്രേം ​സാ​ഗ​റി​െൻറ സ​ഹോ​ദ​ര​ൻ ദ​യാ​ശ​ങ്ക​ർ വ്യ​ക്​​ത​മാ​ക്കി.

പാ​ക്​ സൈ​ന്യം ത​െൻറ സ​ഹോ​ദ​ര​നെ വ​ധി​ച്ച രീ​തി ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

45കാ​ര​നാ​യ പ്രേം ​സാ​ഗ​റി​െൻറ മൃ​ത​ദേ​ഹം  സൈ​നി​ക അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​​ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ജ​ന്മ​നാ​ടാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദി​യോ​റി​യ​യി​ൽ എ​ത്തി​ച്ച​ത്.

അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട മ​റ്റൊ​രു സൈ​നി​ക​നാ​യ പ​രം​ജി​ത്​ സി​ങ്ങി​െൻറ മൃ​ത​ദേ​ഹം പ​ഞ്ചാ​ബി​ലെ ത​ൺ​ത​ര​ണി​ലാ​ണെ​ത്തി​ച്ച​ത്.

പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ​യും 11നും 14​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്ന്​ കു​ട്ടി​ക​ളു​ടെ​യും ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു 42കാ​ര​നാ​യ പ​രം​ജി​ത്​ സി​ങ്.

ഒ​രാ​ഴ്​​ച മു​മ്പാ​ണ്​ ഇ​ദ്ദേ​ഹം അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി തി​രി​ച്ചു​പോ​യ​ത്.

അ​തേ​സ​മ​യം, പാ​കി​സ്​​താ​െൻറ മു​ഴു​വ​ൻ ജ​ന​സം​ഖ്യ​യെ​ക്കാ​ൾ വ​ലു​താ​ണ്​ ന​മ്മു​ടെ സൈ​ന്യ​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ അ​വ​കാ​ശ​പ്പെ​ടു​േ​മ്പാ​ഴും തി​രി​ച്ച​ടി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ എ​ന്താ​ണി​ത്ര അ​മാ​ന്ത​മെ​ന്ന്​ പ​രം​ജി​ത്​ സി​ങ്ങി​െൻറ സ​ഹോ​ദ​ര​ൻ ര​ൻ​ജീ​ത്​ ചോ​ദി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പാ​കി​സ്​​താ​നി​​ലേ​ക്ക്​ പോ​യി 100 സൈ​നി​ക​രു​ടെ ശി​ര​സ്സ​റു​ത്ത്​ കൊ​ണ്ടു​വ​രാ​ൻ ഞാ​ൻ ത​യാ​റാ​ണെ​ന്നും ​ ര​ൻ​ജീ​ത്​ പ​റ​ഞ്ഞു.

വാ​ച​ക​മ​ടി​ച്ച​തു​കൊ​ണ്ട്​ കാ​ര്യ​മി​ല്ലെ​ന്നും തി​രി​ച്ച​ടി​ക്കാ​ൻ സൈ​ന്യ​ത്തി​ന്​ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും ര​ൻ​ജീ​ത്​ പ​റ​ഞ്ഞു.

ത​െൻറ ഭ​ർ​ത്താ​വ്​ രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്​​ത​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ പ​രം​ജി​ത്തി​െൻറ ഭാ​ര്യ പ​രം​ജി​ത്​ കൗ​ർ വ്യ​ക്​​ത​മാ​ക്കി. ഭ​ർ​ത്താ​വി​െൻറ അ​ന്ത്യ​ക​ർ​മം ന​ട​ക്കു​േ​മ്പാ​ൾ സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നും വ​ന്നി​ല്ലെ​ന്ന്​ അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി

Back to top button