വൃദ്ധസദനത്തിൽ പോകാൻ വിസമ്മതിച്ചു, മകൻ അമ്മയെ തലക്കടിച്ച്​ കൊന്നു

ന്യൂഡൽഹി വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു. ​

തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂരിലാണ്​ സംഭവം. ലക്ഷ്​മൺ കുമാർ (48) ആണ്​ മാതാവിനെ ഇഷ്​ടിക കൊണ്ട്​ തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്​കൊന്നത്​. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ്​ അറിയിച്ചു.

ഏപ്രിൽ 25നാണ്​ സംഭവം. മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാൽ വീടു വിട്ടുപോകണമെന്നും തൊഴിൽ രഹിതനായ ലക്ഷ്​മൺ കുമാർ​അമ്മയോട്​ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തനിക്ക്​ പോകാൻ സ്​ഥലമില്ലെന്ന്​ അമ്മ അറിയിച്ചു.

ഒന്നുകിൽ വൃദ്ധസദനം അല്ലെങ്കിൽ ഏതെങ്കിലും ആശ്രമങ്ങളിലേേക്കാ ഫരീദാബാദിൽ താമസിക്കുന്ന മക​െൻറ അടുത്തേക്കോ പോകാൻ ലക്ഷ്​മൺ ആവശ്യപ്പട്ടു. എന്നാൽ വീടു വിട്ടു പോകാൻ അവർ തയാറായില്ല.

ഇതാണ്​ലക്ഷ്​മണിനെ പ്രകോപിതനാക്കിയതെന്നും പൊലീസ്​ പറയുന്നു.

രണ്ട്​ വർഷം മുമ്പ്​ ഭാര്യ ഉപേക്ഷിച്ച ശേഷം ലക്ഷ്​മൺ അമ്മേയോടൊപ്പമാണ്​ താമസം.

സ്​ഥിരമായി അമ്മയുമായി വഴക്കു കൂടാക്കാറുണ്ടെന്ന്​ അയൽക്കാർ മൊഴി നൽകിയതായി പൊലീസ്​ പറഞ്ഞു.

1
Back to top button