സംസ്ഥാനം (State)

ശബരിമലയിലേക്ക് പോകുന്ന സ്വാമിമാർക്കായി ഇടത്താവളം ഒരുക്കിയത് മീൻ ചന്തയിൽ.

മത്സ്യം ലേലം വിളിച്ച് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന സ്ഥലത്താണ് പത്തനാപുരം പഞ്ചായത്ത് ഇടത്താവളം ഒരുക്കിയത്.

ശബരിമലയിലേക്ക് പോകുന്ന സ്വാമിമാർക്കായി പത്തനാപുരം പഞ്ചായത്ത് ഇടത്താവളം ഒരുക്കിയത് മീൻ ചന്തയിൽ. കല്ലുംകടവിലുളള സംസ്കാരിക നിലയത്തിലാണ് വിവാദ ഇടത്താവളം. മത്സ്യം ലേലം വിളിച്ച് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന സ്ഥലമാണിത്. ദിവസവും വൈകിട്ട് നാല് മണിമുതൽ തമിഴ്നാട് അടക്കമുളള സ്ഥലങ്ങളിൽ നിന്ന് മത്സ്യം എത്തി തുടങ്ങും. തുടർന്ന് രാത്രിയിൽ ആരംഭിക്കുന്ന ലേലം വിളി പിറ്റേന്ന് പുലർച്ചെ വരെ നീളും.

മീൻ പെട്ടികൾ നിരത്തി വച്ചിരിക്കുന്നതിനാൽ തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും കഴിയുന്നില്ല എന്നും പരാതിയുണ്ട്. മലിനമായ സ്ഥലമായതിനാൽ സ്വാമിമാർക്ക് ആഹാരം പാകം ചെയ്യാനും കഴിയുന്നില്ല. കൂടാതെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്. സ്വാമിമാരോടുള്ള അനാദരവാണ് മീൻ ചന്തയിൽ ഇടത്താവളമൊരുക്കിയ നടപടിയെന്ന് ഇതിനോടകം ആക്ഷേപമുയർന്നിട്ടുണ്ട്.

Tags
Back to top button