ശബരിമല യുവതീപ്രവേശവിഷയത്തിൽ അന്തിമവിധി അനുകൂലമല്ലെങ്കിൽ നിയമനിർമാണം; വി.മുരളീധരൻ

കോന്നിയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.

ശബരിമല യുവതീപ്രവേശവിഷയത്തിൽ അന്തിമവിധി അനുകൂലമല്ലെങ്കിൽ, നിയമനിർമാണംനടത്താൻ കേന്ദ്രം പ്രതിജ്ഞബദ്ധമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആചാരസംരക്ഷണം ബി.ജെ.പിക്ക് കേവലം തിരഞ്ഞെടുപ്പ് വിഷയമല്ല. ശബരിമലയിലും, പിറവംപള്ളിയിലും ഇടതുസർക്കാരിന് രണ്ട് നിലപാടാണെന്ന് ജനംതിരിച്ചറിഞ്ഞു. കോന്നിയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.

സുപ്രിംകോടതി വിധി നടപ്പാക്കുന്നതിൽ ഇടതുസർക്കാരിന് ഇരട്ടത്താപ്പെന്ന്, കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. സഭാതർക്കവുമായി ബന്ധപ്പെട്ട വിധിനടപ്പാക്കാൻ സർക്കാർ വൈകിയതെന്തെന്ന് ചോദിച്ച അദ്ദേഹം, ശബരിമലയിൽ കാട്ടിയ ധൃതി പിറവത്ത് കണ്ടില്ലന്ന് പറഞ്ഞു.

ശബരിമല ബി,ജെ,പിക്ക് കേവലം തിരഞ്ഞെടുപ്പ് വിഷയമല്ല. സുപ്രിംകോടതി അന്തിമവിധിക്കായി കാത്തിരിക്കുകയാണ്. വിധി അനുകൂലം അല്ലെങ്കിൽ നിയമനിർമാണം നടത്താൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞബദ്ധമാണ്. അദ്ദേഹം പറഞ്ഞു.

എല്ലാമേഖലയിലും തോറ്റുപോയ മുഖ്യമന്ത്രിയുടെ പേര് “പിണറായി പരാജയൻ” എന്നാക്കണമെന്നും മുരളീധരൻ പരിഹസിച്ചു.

Back to top button