പ്രധാന വാ ത്തക (Top Stories)

ശബരിമല ഹർജികൾ സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

ഭൂരിപക്ഷ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ശബരിമല വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭൂരിപക്ഷ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. രണ്ട് പേർ എതിർക്കുകയും ചെയ്തു.

മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ഈ വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തു.

അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

Tags
Back to top button