ശരിഅത്ത് പാലിക്കാതെ മുത്തലാഖ് ചൊല്ലിയാൽ വിലക്ക്

ന്യൂഡൽഹി: ശരിഅത്ത് നിയമപ്രകാരം കാരണം കാണിക്കാതെ മുത്തലാഖ് ചൊല്ലിയാൽ സാമുദായിക വിലക്ക് ഏർപ്പെടുത്തമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്. ഇത് വിശദമാക്കി കൊണ്ടുള്ള പെരുമാറ്റച്ചട്ടം ഉടൻ പുറത്തിറക്കുമെന്നും ബോർഡ് അറിയിച്ചു.

മുത്തലാഖിലൂടെ വിവാഹബന്ധം വേർപ്പെടുത്തേണ്ടി വന്ന ഗർഭിണിയായ സ്ത്രീ ഈയിടെ പ്രധാനമന്ത്രിക്ക് പരാതി അയച്ചിരുന്നു. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങൾക്ക് എതിരാണോയെന്ന കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത മാസം ബെഞ്ച് ഇതിന്മേൽ വാദം കേൾക്കും.

1
Back to top button