ശശികല കുടുംബവുമായി യോജിച്ച് പോകില്ല -പന്നീർസെൽവം

ചെന്നൈ: അണ്ണാ ഡി.എം.കെ വിഭാഗങ്ങൾ ഒരുമിക്കാൻ രഹസ്യ ചർച്ച നടത്തുന്നുവെന്ന വാർത്തകൾക്കിടെ നിലപാട് കടുപ്പിച്ച് വിമത നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ഒ. പന്നീർസെൽവം രംഗത്ത്. ശശികല കുടുംബവുമായി യോജിച്ച് പോകില്ലെന്ന് പന്നീർസെൽവം വ്യക്തമാക്കി.

കുടുംബവാഴ്ച അംഗീകരിക്കുന്നില്ല. ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ല. ഐക്യത്തിന് ഉപാധികളില്ലെന്നും എന്നാൽ, നിലപാടുകൾ മാറ്റില്ലെന്നും പന്നീർസെൽവം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പാർട്ടിയിൽ പ്രതിസന്ധിയില്ല, ചില അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും മുതിർന്ന നേതാവ് തമ്പിദുരൈ പ്രതികരിച്ചു. രണ്ടില ചിഹ്നം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ശശികലയെയും ദിനകരനെയും മാറ്റുന്നത് ഇപ്പോൾ വിഷയമല്ല. പാർട്ടിയിലെ ഐക്യമാണ് അണികളുടെ ആഗ്രഹമെന്നും തമ്പിദുരൈ മാധ്യമങ്ങളോട് പറഞ്ഞു.

1
Back to top button