ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രൈബ്യൂണലിന്‍റെ രൂക്ഷ വിമർശനം

ന്യൂഡൽഹി: ആർട് ഓഫ് ലിവിങ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രൈബ്യൂണലിന്‍റെ രൂക്ഷ വിമർശനം. തോന്നുന്നതെല്ലാം വിളിച്ചു പറയാൻ ആരാണ് അധികാരം തന്നതെന്നും ട്രൈബ്യുണൽ ചോദിച്ചു.
യമുന തീരത്ത് മൂന്നു ദിവസത്തെ ലോക സാംസ്‌കാരിക സമ്മേളനത്തിൽ പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടായതിന് കാരണം ഡൽഹി സർക്കാരും ഹരിത ട്രൈബ്യൂണലും ആണെന്ന രവിശങ്കറുടെ മറുപടിയാണ് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്.

സാമൂഹ്യ ഉത്തരവാദിത്തം പാലിക്കുക എന്നത് എല്ലാവരുടെയും കടമയാണെന്ന് ട്രൈബ്യുണൽ ചൂണ്ടിക്കാട്ടി. കേസിൽ വാദം കേൾക്കുന്നത് മെയ് 9 ലേക്ക് മാറ്റി വെച്ചു.

1
Back to top button