സംസ്ഥാനം (State)

ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് മർദനമേറ്റ സംഭവത്തിൽ നിയമസഭയിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം.

ഷാഫിയെ മർദിച്ച പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം

ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് മർദനമേറ്റ സംഭവത്തിൽ നിയമസഭയിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. പതിനാലാം കേരള നിയമസഭയുടെ 16 ാം സമ്മേളനം സമാപിക്കാനിരിക്കെ ഷാഫി പറമ്പിലിന് പോലീസ് മർദനമേറ്റതിൽ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ എം.എൽ.എമാർ ഇന്നും സഭയിലെത്തിയത്. ഷാഫിയെ മർദിച്ച പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പോലീസ് നടപടിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടർന്ന് ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി.

Tags
Back to top button