സംസ്ഥാനത്ത് ആറു മാസത്തിനകം പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കും

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉപയോഗം ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാൽ അടുത്ത ആറു മാസത്തിനകം സംസ്ഥാനത്ത് പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. ഈ സമയ പരിധിക്കുള്ളതിൽ സ്റ്റോക്കുള്ള സഞ്ചികൾ ഉപയോഗിച്ച് തീർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാം.

പ്ലാസ്റ്റിക് സഞ്ചി നിരോധനത്തോടൊപ്പം ഹോട്ടലുകൾ, പഴം,പച്ചക്കറികടകൾ,മത്സ്യ- ഇറച്ചി സ്റ്റാളുകൾ എന്നിവിടങ്ങളിൽ നിന്നും മാലിന്യം സംസ്കരിക്കുന്നതിന് സ്വയം സംവിധാനം ഒരുക്കണം. മാലിന്യങ്ങൾ നദികളിലോ പൊതുസ്ഥലങ്ങളിലോ ഉപേക്ഷിക്കാൻ പാടില്ല. അത് കർശന നിരീക്ഷണത്തിൻ കീഴിൽ കൊണ്ട് വരുന്നതിനോടൊപ്പം ആവശ്യമെങ്കിൽ ഇതിനായി നിർമനിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ പ്രവർത്തകർ അടക്കമുള്ളവരുടെ സഹായത്തോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കും.

ഇങ്ങനെ സംസ്കരിക്കുന്ന പ്ലാസ്റ്റിക് കിലോഗ്രാമിന് 20 രൂപ നിരക്കിൽ പൊതുമരാമത്തിന് റോഡ് നിർമാണത്തിന് നൽകും.

Back to top button