സംസ്ഥാനത്ത് ശക്തമായ മഴ തുടരാനും ചുഴലിക്കാറ്റുണ്ടാകാനും സാധ്യത

ഈ മാസം 24 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ന്യൂനമർദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറിയേക്കും. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം ശക്തിപ്പെട്ടാൽ ചുഴലിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്.

ഈ മാസം 24 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ഇതിന് ശേഷം ന്യൂനമർദ്ദം ഒമാൻ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തൽ.

അതിനിടെ, ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുകയാണെന്നുളള മുന്നറിയിപ്പും നൽകുന്നുണ്ട്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സർക്കുലേഷൻ) പിന്നാലെ തമിഴ്നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമർദ്ദം രൂപമെടുക്കുന്നത്.

Back to top button