സാങ്കേതിക സർവകലാശാല മാർക്ക്ദാന വിവാദത്തിൽ നൽകിയ റിപ്പോർട്ടിൽ മന്ത്രി കെ.ടി ജലീലിന് ക്ലീൻ ചീറ്റ്.

എം.ജി സർവകലാശാലയും കഴിഞ്ഞ ദിവസം കെ.ടി ജലീലിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു.

സാങ്കേതിക സർവകലാശാല മാർക്ക് ദാന വിവാദത്തിൽ നൽകിയ റിപ്പോർട്ടിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന് ക്ലീൻ ചീറ്റ്.

റിപ്പോർട്ട് മന്ത്രിക്ക് അനുകൂലമായാണ് തയാറാക്കിയിരിക്കുന്നത്. ഗവർണർക്കാണ് സർവകലാശാല റിപ്പോർട്ട് നൽകിയത്. മന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം ശരിവെക്കുന്ന തരത്തിലാണ് റിപ്പോർട്ട്. എം.ജി സർവകലാശാലയും കഴിഞ്ഞ ദിവസം കെടി ജലീലിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു.

കെ.ടി ജലീലിനെതിരെ മാർക്ക് ദാന ആരോപണവുമായി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു.കോട്ടയത്ത് എംജി സർവകലാശാലയിൽ ഈ വർഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിലാണ് മാർക്ക് ദാനം നടന്നിരിക്കുന്നത്.

കോതമംഗലത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളജിലെ ബി.ടെക് വിദ്യാർത്ഥിനിയെ കോട്ടയത്ത് നടന്ന അദാലത്തിൽ മന്ത്രിയുടെ ഇടപെടലിലൂടെ മേഡറേഷൻ നൽകി വിജയിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സർവകലാശാല ഉദ്യോഗസ്ഥരും ജോയന്റ് രജിസ്ട്രാറും വൈസ് ചാൻസിലറും നിരസിച്ച അപേക്ഷയിലാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചട്ടങ്ങൾ ലംഘിച്ച് ഇടപെടൽ നടത്തിയിരിക്കുന്നത് എന്നായിരുന്നു ആരോപണം.

സാങ്കേതിക എഞ്ചിനിയറിംഗ് സർവകലാശാലയിലെ വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടിനൽകാൻ മന്ത്രി ഇടപെട്ടത് നേരത്തെ വിവാദമായിരുന്നു. മാനുഷിക പരിഗണന നൽകിയാണ് ഇടപെട്ടതെന്നായിരുന്നു അന്ന് മന്ത്രിയുടെ വിശദീകരണം.

Back to top button