സിംഗപ്പൂർ ഒാപ്പൺ: സായ്​ പ്രണീതിന്​ കിരീടം

സിംഗപ്പൂർ: സിംഗപ്പൂർ ഒാപ്പൺ ബാഡ്മിൻറൺ സീരിസിൽ  കടമ്പി ശ്രീകാന്തിനെ തോൽപിച്ച് സായ് പ്രണീതിന് കിരീടം. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം പിന്നീടുള്ള രണ്ട് സെറ്റുകളിൽ വിജയിച്ചാണ് സായ് പ്രണീത് സിംഗപ്പൂർ ഒാപ്പണിൽ കിരീടം ചൂടിയത്. പ്രണീതിെൻറ ആദ്യ കിരീടമാണിത്. സ്കോർ 17-21, 21-17, 21-12.

സൂപ്പർ സീരീസിൽ ആദ്യമായാണ് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ നേർക്കുേനർ മത്സരച്ചത്. മുൻ ലോക 26ാം നമ്പർ താരമായ ഇന്തോനേഷ്യയുടെ ആൻറണി സിൻസുക ജിറ്റിങ്ങിനെ 21-13, 21-14 സ്കോറിന് തോൽപിച്ചാണ് ശ്രീകാന്ത് ഫൈനലിൽ ഇടംപിടിച്ചത്. ശ്രീകാന്തിെൻറ കരിയറിലെ മൂന്നാം സൂപ്പർ സീരീസ് ഫൈനലാണിത്.

കൊറിയയുടെ ലീ ഹോങ് കീനിനെ തോൽപിച്ചാണ് സായ് പ്രണീതിെൻറ ഫൈനൽ പ്രവേശം. 21-6, 21-8 എന്ന സ്കോറിനായിരുന്നു ജയം. മൂന്നു തവണ കൊറിയ മാസ്റ്റേഴ്സ് ഗ്രാൻഡ്പ്രീ ജേതാവായ ലീ ഹോങ്ങിനെതിരെ ഇന്ത്യൻ താരം, ഇരു സെറ്റിലും പൂർണ മേധാവിത്വം പുലർത്തിയാണ് ഫൈനലിലെത്തിയത്.

1
Back to top button