സിറിയയിൽ ഇനിയും ആക്രമണം നടത്തും -യു.എസ്​

വാഷിങ്ടൺ: സിറിയയിൽ ഇനിയും ആക്രമണം നടത്തുമെന്ന് യു.എസ്. സിറിയയിലെ അമേരിക്കൻ നടപടി ചര്‍ച്ച ചെയ്യാൻ വേണ്ടി ചേർന്ന അടിയന്തര രക്ഷാസമിതി യോഗത്തിലാണ് യു.എസ് പ്രതിനിധി നിക്കി ഹാലെ ഇക്കാര്യം പറഞ്ഞത്.

സിറിയയിലെ സൈനിക ഇടപെടൽ ശരിയാണ്. നിയന്ത്രിതമായ ആക്രമണമാണ് ഞങ്ങൾ കഴിഞ്ഞ ദിവസം നടത്തിയത്. ഇതിൽ കൂടുതൽ ചെയ്യാൻ അമേരിക്ക സന്നദ്ധമാണെങ്കലും അതിെൻറ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും നിക്കി ഹാലെ വ്യക്തമാക്കി.

ഇദ്‍ലിബിൽ സിറിയൻ സര്‍ക്കാര്‍ രാസായുധാക്രമണം നടത്തിയതിന് തിരിച്ചടിയായാണ് യു.എസ്കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്.  കിഴക്കൻ മെഡിറ്ററേനിയൻ കടലിലെ യു.എസ്.എസ് റോസ്, യു.എസ്.എസ് പോർട്ടർ എന്നീ യുദ്ധക്കപ്പലുകളിൽ നിന്ന് 59 ടൊമാഹോക് ക്രൂയിസ് മിസൈലുകളാണ് ശെയ്റാത്തിലുള്ള വ്യോമ താവളത്തിലേക്ക് യു.എസ് തൊടുത്ത് വിട്ടത്.

അക്രമണത്തെ വിവിധ രാജ്യങ്ങൾ പിന്തുണച്ചപ്പോൾ സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽ അസദിനെ അനുകൂലിക്കുന്ന റഷ്യയും ഇറാനും വിമർശിച്ചു. സിറിയയുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമെന്നാണ് യുന്നിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ വ്ലാദ്മിർ സഫ്റോേങ്കാവ് വിശദീകരിച്ചത്.

1
Back to top button