സി.​കെ. വി​നീ​തി​നെ പിരിച്ചുവിട്ടതിൽ കായിക മന്ത്രാലയം റിപ്പോർട്ട് തേടി

ന്യൂ​ഡ​ല്‍ഹി: മലയാളി ഫു​ട്‌​ബാ​ള്‍ താ​രം സി.​കെ. വി​നീ​തി​നെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ റിപ്പോർട്ട് തേടി.

കേന്ദ്ര കായിക മന്ത്രാലയമാണ് അ​ക്കൗ​ണ്ട​ൻ​റ്​ ജ​ന​റ​ല്‍ ഓ​ഫി​സ് അധികൃതരോട് റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് കേ​ന്ദ്ര കാ​യി​ക ​മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ അറിയിച്ചു.

മ​തി​യാ​യ ഹാ​ജ​രി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ബു​ധ​നാ​ഴ്​​ച​യാ​ണ്​ സി.​കെ. വി​നീ​തി​നെ ഏ​ജീ​സ് ഓ​ഫി​സി​ലെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട​ത്.

തീ​രു​മാ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്​​ഥാ​ന കാ​യി​ക ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ര്‍ സി.​എ.​ജി ശ​ശി​കാ​ന്ത് ശ​ര്‍മ​ക്ക്​ ക​ത്ത​യ​ച്ചെ​ങ്കി​ലും പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു.

2014ല്‍ ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന പ്ര​ബേ​ഷ​ന്‍ കാ​ലാ​വ​ധി ഹാ​ജ​ര്‍ കു​റ​വാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടു വ​ര്‍ഷ​ത്തേ​ക്കു നേരത്തെ നീ​ട്ടി​യി​രു​ന്നു.

ഈ ​കാ​ലാ​വ​ധി 2016ല്‍ ​അ​വ​സാ​നി​ച്ചു.

പ്ര​ബേ​ഷ​ന്‍ കാ​ലാ​വ​ധി ര​ണ്ടു വ​ര്‍ഷ​ത്തി​ലേ​റെ നീ​ട്ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​രി​ച്ചു​വി​ട്ടു​ കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

new jindal advt tree advt
Back to top button