സുപ്രീംകോടതി സർക്കാറിന്​ പിഴ വിധിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സുപ്രീംകോടതി സർക്കാറിന്​ പിഴവിധിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ അറിയിച്ചു.

സർക്കാറിന്​ തിരിച്ചടിയില്ലെന്നും കോടതിയിൽ മാപ്പു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

25,000 രൂപ ലീഗൽ സർവീസ്​ അതോറിറ്റിയിൽ അടക്കാനാണ്​ ആവശ്യപ്പെട്ടത്​.

അതോറിറ്റിയിലെ ബാലനീതി ആവശ്യങ്ങൾക്ക്​ വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക​.

വിധിയിൽ വ്യക്​തത ആവശ്യപ്പെട്ട സർക്കാർ നടപടി നിയമപരമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി സർക്കാറിന്​ പിഴ വിധിച്ച സംഭവത്തിൽ അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകിയ പ്രതിപക്ഷത്തി​​​​​െൻറ നടപടി അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയം സഭ നിർത്തി വെച്ച്​ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, സെൻകുമാറിനെ ഡി.ജി.പിയായി പുനർനിയമിക്കണമെന്ന കോടതി വിധി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട്​ സർക്കാർ നൽകിയ ഹരജി പിൻവലിച്ചു.

നാളെ ഹരജി പരിഗണിക്കാനിരിക്കെയാണ്​ നടപടി.

സെൻകുമാറിനെ ഡി.ജി.പിയായി നിയമിച്ച സാഹചര്യത്തിലാണ്​ ഹരജി പിൻവലിച്ചത്​.

നേരത്തെ വിധിയിൽ വ്യക്​തത ആവശ്യപ്പെട്ട്​ നൽകിയ ഹരജി കോടതി തള്ളിയിരുന്നു.

new jindal advt tree advt
Back to top button