സു​ര​ക്ഷി​ത ഗ​താ​ഗ​ത സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ം –വി​ൽ​സ​ൺ വി.​ജോ​ർ​ജ്​

മസ്കത്ത്: സുരക്ഷിത ഗതാഗത സംവിധാനം മുഴുവൻ ഇന്ത്യൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകളും ചർച്ചകളും നടന്നുവരുകയാണെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ വി.ജോർജ്.
വാദികബീർ ഇന്ത്യൻ സ്കൂളിൽ സുരക്ഷിത ഗതാഗത സംവിധാനത്തിെൻറ ഫ്ലാഗ് ഒാഫ് നിർവഹിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉൾപ്രദേശങ്ങളിൽ സ്കൂളിെൻറ ഉടമസ്ഥതയിലുള്ള സർവിസുകൾ ആരംഭിക്കാൻ പ്രായോഗിക തടസ്സങ്ങളുണ്ട്. ദൂരം അധികമുള്ളതിനാൽ ഉയർന്ന നിരക്കുകൾ വരുന്നതാണ് പ്രധാന പ്രശ്നം. എന്നിരുന്നാലും പ്രശ്നങ്ങൾ മറികടന്ന് സർവിസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സലാല ഇന്ത്യൻ സ്കൂളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബുധനാഴ്ച സർവിസ് ആരംഭിച്ചിട്ടുണ്ട്. ഇൗ മാസം തന്നെ സലാലയിൽ ഒൗദ്യോഗിക ഉദ്ഘാടനം നടത്താനാണ് പദ്ധതി. നിസ്വ, മുലദ സ്കൂളുകളിൽ പ്രത്യേക കമ്മിറ്റികൾ സർവിസുകൾ തുടങ്ങുന്നത് സംബന്ധിച്ച് പഠനം നടത്തി വരുകയാണെന്നും ബോർഡ് ചെയർമാൻ പറഞ്ഞു.
നാലു കരാറുകാർക്കാണ് വാദി കബീർ സ്കൂളിൽ അനുമതി നൽകിയിരിക്കുന്നത്. ഏഴു റൂട്ടുകളിലായി അറുപത് ബസുകളാണ് സർവിസ് നടത്തുക. 814 കുട്ടികൾ ഇതിനകം രജിസ്റ്റർ ചെയ്തതായും സ്കൂൾ അധികൃതർ പറഞ്ഞു.
വിവിധ റൂട്ടുകളിലായി 16 റിയാൽ 40 റിയാൽ വരെയാണ് നിരക്ക്. െഎ.വി.എം.എസ്, ഇലക്ട്രോണിക് വിഡിയോ റെക്കോഡിങ്, ഒാരോ യാത്രക്കുശേഷവും ബസിൽ കുട്ടികൾ ശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബസ് സ്കാൻ സംവിധാനം തുടങ്ങിയവയാണ് ബസുകളിൽ ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനം. ഒാരോ ബസുകളും പൂർണമായി ഇൻഷൂർ ചെയ്തിരിക്കും.
ഫസ്റ്റ് എയ്ഡ് ബോക്സും ഉണ്ടാകും. പരിചയ സമ്പന്നരും പരിശീലനം സിദ്ധിച്ചവരുമായ ഡ്രൈവർമാർക്ക് ഒപ്പം കുട്ടികളുടെ സഹായത്തിന് ഒരാളും ഉണ്ടായിരിക്കും.
കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയ്യുന്ന മുറക്ക് ആവശ്യമെങ്കിൽ പുതിയ റൂട്ടുകളും നിലവിലെ റൂട്ടുകളിൽ കൂടുതൽ ബസുകളും അനുവദിക്കും.
സുരക്ഷിത ഗതാഗത സംവിധാനം നടപ്പാക്കുന്ന അഞ്ചാമത്തെ സ്കൂളാണ് വാദികബീർ. ദാർസൈത്ത് ഇന്ത്യൻ സ്കൂളിലാണ് ആദ്യം സ്കൂൾ നിയന്ത്രണത്തിലുള്ള ഗതാഗത സംവിധാനം ആരംഭിച്ചത്. പിന്നീട് മബേല, സീബ് സ്കൂളുകളിലും അവസാനമായി മസ്കത്ത് ഇന്ത്യൻ സ്കൂളിലും ആരംഭിച്ചു.
വാദികബീർ സ്കൂളിൽ നടന്ന ഫ്ലാഗ്ഒാഫ് ചടങ്ങിൽ എസ്.എം.സി പ്രസിഡൻറ് ഹർഷേന്ദു ഷാ, പ്രിൻസിപ്പൽ ഡി.എൻ. റാവു, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

1
Back to top button