സെന്‍കുമാര്‍ കേസ്: ചീഫ് സെക്രട്ടറി മാപ്പപേക്ഷ നല്‍കി

ന്യൂഡല്‍ഹി: ടി പി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പ് അപേക്ഷിച്ച്‌ ചീഫ് സെക്രട്ടറി നളിനി നെറ്റോ.

കോടതിയലക്ഷ്യകേസില്‍ ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തിലാണ് മാപ്പപേക്ഷിച്ചത്.

കോടതി നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു.

വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ്.

കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

new jindal advt tree advt
Back to top button