ടി.പി സെന്‍കുമാറിനെ ഉടന്‍ പൊലീസ് മേധാവിയായി നിയമിക്കണമെന്ന് നിയമസെക്രട്ടറി

തിരുവനന്തപുരം

ടി.പി സെന്‍കുമാറിനെ ഉടന്‍ തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

സുപ്രീം കോടതി വിധിയില്‍ പുനപരിശോധയ്ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നിയമസെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

നിയമനം വൈകിപ്പിച്ച് കേസുമായി മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയവരെല്ലാം സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു.

സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച ഹരീഷ് സാല്‍വയും സമാന നിലപാട് അറിയിച്ചിട്ടുണ്ട്.

റിവ്യൂ ഹര്‍ജി നല്‍കിയാല്‍ അത് പരിഗണിക്കുക കേസില്‍ വിധി പറഞ്ഞ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക്ക് ഗുപ്ത എന്നിവര്‍ തന്നെയാണ്.

ഈ സാഹചര്യത്തില്‍ റിവ്യൂ ഹര്‍ജിയുമായി പോയാല്‍ സര്‍ക്കാരിന് നേട്ടമുണ്ടാകില്ലെന്നായിരുന്നു വിലയിരുത്തൽ.

1
Back to top button