പുനർ നിയമനം: സെൻകുമാർ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്​തു

ന്യൂഡൽഹി: ഡി.ജി.പിയായി പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട്​ സെൻകുമാർ വീണ്ടും സുപ്രീംകോടതിയിൽ.

കോടതിയലക്ഷ്യ ഹരജിയാണ്​ സെൻകുമാർ ഫയൽ ചെയ്​തിരിക്കുന്നത്​.

ഡി.ജി.പിയായി നിയമിക്കണമെന്ന കോടതി ഉത്തരവ്​ സർക്കാർ നടപ്പിലാക്കുന്നില്ലെന്ന്​ ആരോപിച്ചാണ്​ ഹരജി. ചീഫ്​ സെക്രട്ടറി നളിനി നെറ്റോയെ എതിർ കക്ഷിയാക്കിയാണ്​ ഹരജി ഫയൽ ചെയ്​തിരിക്കുന്നത്​.

ഡി.ജി.പി സ്ഥാനത്ത്​ നഷ്​ടപ്പെട്ട കാലാവധി നീട്ടി നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്​.

സമാനമായ കേസിൽ കർണാടക ചീഫ്​ സെക്രട്ടറിയെ ശിക്ഷിച്ചതും ഹരജിയിൽ ​സെൻകുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്​. തിങ്കളാഴ്​ച കോടതി കേസ്​ പരിഗണക്കുമെന്നാണ്​ സൂചന.

നേരത്തെ കോടതി വിധി നടപ്പാക്കാത്ത സർക്കാർ സമീപനത്തിൽ അതൃപ്​തി അറിയിച്ച്​ സെൻകുമാർ രംഗത്തെത്തിയിരുന്നു. ഡി.ജി.പി സ്ഥാനത്ത്​ നിയമിക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ അറിയില്ല. കൃത്യമായ സമയത്ത്​ ഉചിതമായത്​ ചെയ്യും.

ഭാവികാര്യങ്ങൾ വക്കീലുമായി ആലോചിച്ച്​ തീരുമാനിക്കുമെന്നും സെൻകുമാർ പറഞ്ഞിരുന്നു.

ഇതിന്​ പിന്നാലെയാണ്​ സെൻകുമാറി​െൻറ ഹരജി.

സുപ്രീംകോടതി വിധി ​എത്രയും പെ​െട്ടന്ന്​  നടപ്പിലാക്ക​ണമെന്നായിരുന്നു നിയമ സെക്രട്ടറി സർക്കാറിന്​​ നൽകിയ നിയമോപദേശം. എന്നാൽ നിയമോപദേശം അവഗണിച്ച്​ കേസിലെ പുന:പരിശോധന സാധ്യതകൾ സർക്കാർ തേടിയിരുന്നു. ഇതിനായി മുതിർന്ന അഭിഭാഷകൻ ഹരീഷ്​ സാൽവേയോട്​ സർക്കാർ ഉപദേശം തേടിയിരുന്നു.

1
Back to top button