സൈനയെ തോല്‍പ്പിച്ച സിന്ധുവിന് ഇന്ന് സെമി ഫൈനല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിഫൈനലില്‍ ഇന്ത്യന്‍ താരം പി വി സിന്ധു ഇന്നിറങ്ങും. ക്വാര്‍ട്ടറില്‍ സൈന നെഹ്‍വാളിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനല്‍ ഉറപ്പിച്ചത്.

ടൂര്‍ണമെന്‍റിലെ രണ്ടാം സീഡ് ദക്ഷിണ കൊറിയന്‍ താരം സങ് ജി ഹ്യുന്‍ ആണ് സിന്ധുവിന്‍റെ എതിരാളി. നിലവിലെ ചാമ്പ്യനായ തായ്‍ലന്‍റിന്‍റെ റാച്ചനോക് ഇന്‍റനോണിനെ തോല്‍പ്പിച്ചാണ് കൊറിയന്‍ താരത്തിന്‍റെ വരവ്.

1
Back to top button