സ്കൂളിൽ പോകാൻ മടി; ആത്മഹത്യാ ഭീഷണിയുമായി 8 വയസുകാരൻ

ഹൈദരാബാദ്: സ്കൂളിൽ പോകാൻ ചെറിയ കുട്ടികൾക്ക് മടിതോന്നുക പതിവാണ്. എന്നാൽ കൂർനൂലിലെ എട്ടുവയസുകാരൻ സ്കൂളിൽപോകാതിരിക്കാൻ കണ്ടവഴിയായിരുന്നു ആത്മഹത്യാ ഭീഷണി. 40 അടി പൈക്കമുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറിയാണ് ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.

സ്കൂളിൽ കയറാൻ തയ്യാറല്ലെന്ന് പറഞ്ഞ് കുട്ടി അലമുറയിട്ട് കരഞ്ഞു. കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാരും സ്കൂൾ അധികൃതരും ഓടിയെത്തി. സ്കൂളിൽ വന്നില്ലെങ്കിൽ അച്ഛനും അമ്മയും വഴക്ക് പറയുമെന്നും ക്ലാസിൽ കയറാൻ താല്പര്യമില്ലെന്നുമാണ് കുട്ടി വിളിച്ച് പറഞ്ഞത്. ഇതുകണ്ട് ഭയന്ന സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസെത്തി കുട്ടിയെ അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. തുടർന്ന് കുട്ടിക്കും രക്ഷിതാക്കൾക്കും പ്രത്യേക കൗണ്‍സിലിംഗും നല്‍കി.

1
Back to top button