സ്ത്രീകള്‍ അരക്ഷിതരാണെന്ന് രാജ്യസഭയില്‍ ജയ ബച്ചന്‍

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുടെ തലക്ക് 11ലക്ഷം രൂപ വിലയിട്ട ബി.ജെ.പി നേതാവിന്‍റെ നടപടിയെ പാർലമെന്‍റിൽ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാർട്ടി എം.പി ജയ ബച്ചൻ. നിങ്ങൾക്ക് പശുക്കളെ സംരക്ഷിക്കാം. പക്ഷേ, സത്രീകളെ സംരക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് ജയ രാജ്യസഭയിൽ ചോദിച്ചു. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികള്‍ സർക്കാരിന്‍റെ പ്രതികരണം ആവശ്യപ്പെട്ടു.

സ്ത്രീകൾക്കെതിരെ ഇതുപോലെ സംസാരിക്കാൻ ഒരാൾക്ക് എങ്ങനയാണ് ധൈര്യം ഉണ്ടാകുന്നത്. ഇങ്ങനെയാണോ നിങ്ങൾ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാൻ പോകുന്നതെന്ന് ജയ ബച്ചൻ ചോദിച്ചു.

1
Back to top button