സ്​കൈഡൈവിങ്ങിൽ ​ലോക റെക്കോർഡ്​ സ്വന്തമാക്കി 101 കാരൻ

ലണ്ടൻ: സ്​കൈഡൈവിങ്ങിൽ പുതിയ റെക്കോർഡ്​ കുറിച്ച്​ 101 കാരൻ. ലോകത്തെ ഏറ്റവും പ്രായമേറിയ സ്​​ൈക ഡൈവർ എന്ന റെക്കോർഡാണ്​ 101 കാരനായ വേർഡൻ ഹേയ്​സ്​ സ്വന്തമാക്കിയത്​.
യു.കെയിലെ ഡിവോണിൽ നിന്ന്​ 15,000 അടി ഉയരത്തിൽ നിന്ന്​ ചാടിയാണ്​ മുൻ സൈനികൻ കൂടിയായ ഹേയ്​സ്​ റെക്കോർഡ്​ തിരുത്തിയത്​.

ത​​​​െൻറ നാലു തലമുറക്കൊപ്പമാണ്​ അദ്ദേഹം ഡൈവിങ്​ നടത്തിയത്​. 74 കാരനായ മകൻ ബ്രയാൻ, 50 വയസായ പേരമകൻ റോജർ, റോജറി​​​​െൻറ മകനും നാലാം തലമുറക്കാരനുമായ സ്​റ്റാൻലി എന്നിവർക്കൊപ്പമാണ്​ ഹേയ്​സ് സ്​കൈഡൈവിങ്​ ചെയ്​തത്​. ‘101 വയസും 38 ദിവസുമാണ്​ ത​​​​െൻറ പ്രായം. ജീവിച്ചിരിക്കയാണെങ്കിൽ 102 വയസിലോ 103 ലോ വീണ്ടും സ്​കൈ ഡൈവ്​ ചെയ്യാൻ ആഗ്രഹമുണ്ടെന്ന്’​ ഹേയ്​സ്​ മാധ്യമങ്ങളോട്​ പറഞ്ഞു. 2013 ജൂണിൽ സ്​കൈഡൈവിങ്​ നടത്തി റെക്കോർഡ്​ നേടിയ കനേഡിയൻ പൗര​ൻ ആർമൻ ജെൻഡ്രൂ​വി​​​​െൻറ റെക്കോർഡാണ്​ ഹേയ്​സ്​ തിരുത്തിയത്​. റെക്കോർഡിലെത്തു​േമ്പാൾ ജെൻഡ്രൂവിന്​ 101 വയസും മൂന്നു ദിവസവുമായിരുന്നു പ്രായം.

new jindal advt tree advt
Back to top button