സ്​റ്റീവ്​ ബാനണിനെ ട്രംപ്​ പുറത്താക്കി

വാഷിങ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷാസമിതിയിൽനിന്ന് സ്റ്റീവ് ബാനണിനെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നീക്കി. തീവ്ര വലതുപക്ഷ നിലപാടുള്ള ബ്രെയ്റ്റ്ബാർട് വെബ്സൈറ്റിെൻറ മേധാവി സ്ഥാനത്തുനിന്ന്, ട്രംപ് സ്വന്തം ഇഷ്ടപ്രകാരമാണ് ബാനണിനെ മുഖ്യ സുരക്ഷാ ഉപദേഷ്ടാക്കളിൽ ഒരാളായി നിയമിച്ചത്. ബാനണിെൻറ നിയമനം തുടക്കത്തിൽതന്നെ വൻ വിവാദം ഉയർത്തിയിരുന്നു. വൈറ്റ്ഹൗസിെൻറ നിർണായക പ്രതിരോധ, വിേദശ, സുരക്ഷ നയങ്ങളിൽ രാഷ്ട്രീയം കുത്തിവെക്കുന്നതാണ് ബാനണിെൻറ നിയമനമെന്നായിരുന്നു വിമർശനം.

ട്രംപിനെ അധികാരത്തിലെത്തിച്ച ആഗോളീകരണ വിരുദ്ധ-ദേശീയതവാദ നയത്തിെൻറ വക്താവായാണ് ബാനൺ അറിയപ്പെടുന്നത്. ദേശീയ സുരക്ഷ സമിതിയിൽ പതിവായി പെങ്കടുക്കുന്നവരുടെ കൂട്ടത്തിൽനിന്ന് ബാനണിനെ നീക്കിയതായാണ് ബുധനാഴ്ച പുറത്തിറങ്ങിയ പ്രസിഡൻറിെൻറ ഒാഫിസിൽനിന്നുള്ള ഉത്തരവിൽ പറയുന്നത്. ട്രംപുമായി ഏറ്റവും അടുപ്പം പുലർത്തിയ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു ബാനൺ.  സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതല നൽകുന്നതിന് ഉദ്യോഗസ്ഥരുടെ വകുപ്പുകൾ മാറ്റുന്നതിെൻറ ഭാഗമായാണ് നടപടിയെന്നും ബാനണിനെ നീക്കിയത് ഒരുതരത്തിലും  തരംതാഴ്ത്തലല്ലെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു.

1
Back to top button