അന്തദേശീയം (International)

സൗദി സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്

നാല് വർഷത്തിനുള്ളിൽ അര ലക്ഷത്തോളം സൗദികൾക്ക് ജോലി കണ്ടെത്താനാണ് പുതിയ പദ്ധതി

സൗദിയിൽ സ്വദേശിവത്കരണ പദ്ധതി കൂടുതൽ മേഖലകളിലേക്ക്. നാല് വർഷത്തിനുള്ളിൽ അര ലക്ഷത്തോളം സൗദികൾക്ക് ജോലി കണ്ടെത്താനാണ് പുതിയ പദ്ധതി. ഇതുസംബന്ധമായ കരാറിൽ തൊഴിൽ മന്ത്രാലയം ഒപ്പുവെച്ചു.

2023 ആകുമ്പോഴേക്കും 45,000 സ്വദേശികൾക്ക് പുതുതായി ജോലി കണ്ടെത്താനാണ് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം. സ്വകാര്യ മേഖലയിൽ കൂടുതൽ തസ്തികകൾ സ്വദേശിവത്കരിച്ചും വ്യാപാര മേഖലയിൽ പരിഷ്കരണ പദ്ധതികൾ നടപ്പിലാക്കിയും ഇത് സാധ്യമാക്കാനാണ് തീരുമാനം. മാനവശേഷി വികസന നിധിയുമായി തൊഴിൽ സഹമന്ത്രി ഇതുസബന്ധമായ കരാറിൽ ഒപ്പുവെച്ചു.

വിഷൻ 2030, ദേശീയ പരിവർത്തന പദ്ധതി 2020 എന്നിവയുടെ ഭാഗമായി രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് തൊഴിൽ മന്ത്രാലയം വക്താവ് ഖാലിദ് അബൽ ഖൈൽ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിയമം അടുത്ത ജനുവരിയിൽ പ്രാബല്യത്തിൽ വരും. ഇതുവഴി രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 11.6 ശതമാനത്തില് നിന്നും 7 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് സ്വദേശിവത്കരണ പദ്ധതികൾ വഴി ജോലി നഷ്ടപ്പെടും.

Tags
Back to top button