സ്പോട്സ് (Sports)

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ന് കരുത്തന്മാർ നേർക്കുനേർ

മുൻ ലോക ചാമ്പ്യന്മാരായ ജർമനിയും അർജന്റീനയും തമ്മിലാണ് ഇന്ത്യൻ സമയം രാത്രി 12.15-ന് സൗഹൃദ മത്സരം നടക്കുക

ഡോർട്മുണ്ട്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ന് കരുത്തന്മാർ നേർക്കുനേർ. മുൻ ലോക ചാമ്പ്യന്മാരായ ജർമനിയും അർജന്റീനയും നേർക്കുനേർ വരും. ജർമനിയിലെ ഡോർട്മുണ്ടിൽ ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം.

2014-ലെ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ രണ്ട് ടീമുകൾ നേർക്കുനേർ വരുമ്പോൾ ലിയോണൽ മെസിയുടെയും മാനുവേൽ ന്യൂയറിന്റെയും അഭാവം ശ്രദ്ധേയമാകും. ഏഞ്ചൽ ഡി മരിയ, സെർജിയോ അഗ്യൂറോ എന്നിവരും അർജന്റീന നിരയിൽ ഉണ്ടാകില്ല. പൗളോ ഡിബാല, ഏഞ്ചൽ കോറിയ, ലൗട്ടാറോ മാർട്ടിനെസ് എന്നിവരിലാണ് അർജന്റീനയുടെ പ്രതീക്ഷ.

മികച്ച ഫോമിലുള്ള സെർജെ ഗ്നാബ്രി, ജോഷ്വാ കിമ്മിച്ച്, മാർക്കോ റൂസ് എന്നിവരാണ് ജർമൻ നിരയിലെ പ്രമുഖർ. ഇതുവരെ 22 തവണ ഏറ്റുമുട്ടിയ മത്സരങ്ങളിൽ അർജന്റീന പത്തിലും ജർമനി എട്ടിലും ജയിച്ചിട്ടുണ്ട്.

Tags
Back to top button