സംസ്ഥാനം (State)

സർക്കാരിനെതിരെ കെ.എസ്.ആർ.ടി.സിയിലെ പെൻഷൻകാർ രംഗത്ത്

സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്ന വാഗ്ദാനം നടപ്പാക്കാതിരുന്നതിനെ തുടർന്നാണ് വിമർശനം

തിരുവനന്തപുരം: സർക്കാരിനെതിരെ കെ.എസ്.ആർ.ടി.സിയിലെ പെൻഷൻകാർ രംഗത്ത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്ന വാഗ്ദാനം നടപ്പാക്കാതിരുന്നതിനെ തുടർന്നാണ് വിമർശനം. ഉപതെരഞെടുപ്പിൽ കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ കുടുംബം സർക്കാരിന്റെ വഞ്ചനക്കെതിരെ രംഗത്തുവരുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്ന് 2014-ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സാമ്പത്തിക ബാധ്യത മൂലം സർക്കാർ ഇതിന് തയ്യാറായിട്ടില്ല. പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.

സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് ഇപ്പോൾ പെൻഷൻ വിതരണം ചെയ്യുന്നത്. ഇതിനുള്ള പലിശയായി 75 കോടിയോളം ഇതിനകം സഹകരണ ബാങ്കുകൾക്ക് നൽകികഴിഞ്ഞു. ഒരുമാസത്തെ പെൻഷനള്ള തുകയേക്കാൾ അധികമാണിത്. സഹകരണ ബാങ്ക് വഴിയുള്ള പെൻഷൻ കരാർ ഹൃസ്വകാലാടിസ്ഥാനത്തിലാണ്.

സർക്കാരിൽനിന്ന് കൃത്യസമയം പണം കിട്ടുന്നില്ലെന്നാരോപിച്ച് കരാർ പുതുക്കാൻ സഹകരണ വകുപ്പ് പലപ്പോഴും താത്പര്യക്കുറവ് കാണിക്കുന്നുമുണ്ട്. ഈ സാമ്പത്തികവർഷം ആദ്യം ആറുമാസത്തേക്കായിരുന്നു കരാർ. പിന്നീട് മൂന്ന് മാസത്തേക്ക് നീട്ടി. കരാർ കാലാവധി കഴിഞ്ഞതോടെ ഈ മാസം ഇതുവരെ പെൻഷൻ വിതരണം ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന മന്ത്രി തല ചർച്ചയിൽ ആറു മാസത്തേക്ക് കൂടി കരാർ നീട്ടാൻ ധാരണയായിട്ടുണ്ട്.

Tags
Back to top button