സർക്കാർ പരസ്യത്തെ ന്യായീകരിച്ച്​ മന്ത്രി ശൈലജ

തിരുവനന്തപുരം: ജിഷ്ണു കേസ് സംബന്ധിച്ച് സർക്കാർ പത്ര പരസ്യം നൽകിയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സർക്കാർ ഭാഗം ന്യായീകരിക്കുന്നതിനല്ല പരസ്യം നൽകിയിട്ടുള്ളത്. കേസ് ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പരസ്യം കൊടുത്തിരിക്കുന്നതെന്നും ശൈലജ പറഞ്ഞു.

ജിഷ്ണുവിെൻറ അമ്മ മഹിജ ഡി.ജി.പി ഒാഫീസിലേക്ക് സമരത്തിന് പോകേണ്ടിയിരുന്നില്ല. കേസിൽ ജിഷ്ണുവിെൻറ കുടുംബത്തിന് സർക്കാർ നൽകിയ സഹായവും പിന്തുണയും മഹിജ ഒാർക്കണമായിരുന്നു. പ്രതിഷേധത്തിനിടെ മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ശൈലജ പറഞ്ഞു.

1
Back to top button