ഹരിയാന ഭൂമിയിടപാട്​: സത്യം വിജയിക്കുമെന്ന്​ റോബർട്ട്​ വാദ്ര

ന്യൂഡൽഹി: ഹരിയാനയിലെ വിവാദ ഭൂമിയിടപാടിലൂടെ നിയമവിരുദ്ധമായി 50 കോടിയിലേറെ രൂപ സമ്പാദിച്ചെന്ന ദിൻഗ്ര കമ്മറ്റി റിപ്പോർട്ടിനെതിരെ ​റോബർട്ട്​ വാദ്ര. സത്യം വിജയിക്കുമെന്നാണ്​ തനിക്കെതിരായ ആരോപണങ്ങൾക്കുള്ള മറുപടിയായി വാദ്ര ഫേസ്​ബുക്കിൽ കുറിച്ചത്​.

ഇന്നുരാവിലെയാണ് വാദ്രയുടെ പ്രതികരണം വന്നത്.

കോ​​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​രു​മ​ക​നും പ്രി​യ​ങ്ക​യു​ടെ ഭ​ർ​ത്താ​വു​മാ​യ ​േറാ​ബ​ർ​ട്ട്​ വാ​ദ്ര 2008ൽ ​ഹ​രി​യാ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി ഭൂ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും 50 കോ​ടിയിലേറെ സ​മ്പാ​ദി​ക്കു​ക​യും ചെ​യ്​​ത​താ​യി ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ കണ്ടെത്തിയിരുന്നു.

ഭൂ​വി​നി​യോ​ഗ ച​ട്ട​ങ്ങ​ൾ ലംഘിക്കാ​ൻ വാ​ദ്ര​ക്ക്​ വ​ഴി​വി​ട്ട സ​ഹാ​യം ല​ഭി​ച്ച​താ​യും ജ​സ്​​റ്റി​സ്​ ദി​ൻ​ഗ്ര സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, വാദ്രക്ക്​ വിശദീകരണത്തിന് അവസരം നൽകാതെയാണ് ജസ്റ്റിസ് എസ്.എൻ. ദിൻഗ്ര കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു.

ഹരിയാനയിലെ ഫരീദാബാദിൽ കൃഷി ഭൂമി വാങ്ങാൻ ഭർത്താവ് റോബർട്ട് വാദ്രയുടെ പണം ഉപയോഗിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു.

ആറു വർഷം ഇന്ദിരാ ഗാന്ധിയിൽ നിന്ന് ലഭിച്ച പരമ്പരാഗത സ്വത്തിെൻറ പാട്ടത്തുക ഉപയോഗിച്ചാണ് അഞ്ച്​ ഏക്കർ ഭൂമി വാങ്ങിയതെന്നും പ്രിയങ്ക ഗാന്ധിയുടെ ഒാഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഗു​ഡ്​​ഗാ​വി​ലെ നാ​ലു​ ഗ്രാ​മ​ങ്ങ​ളി​ൽ ഭൂ​മി പ​തി​വ്​ മാ​റ്റം ന​ട​ത്തി​യ​തും വാ​ദ്ര​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​കൈ​ലൈ​റ്റ്​ ഹോ​സ്​​പി​റ്റാ​ലി​റ്റിക്ക്​ ലൈ​സ​ൻ​സ്​ ല​ഭി​ച്ച​തു​മു​ൾ​പ്പെ​ടെ​ കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​െൻറ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലുണ്ടാ​യി​രു​ന്ന​ത്.

1
Back to top button