ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ (84) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രി 9.30 നായിരുന്നു അന്ത്യം. വളരെ നാളുകളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു. ഇന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതശാഖയിലെ ഏറ്റവും മുതിര്‍ന്ന സംഗീതജ്ഞയെയാണ് കിഷോരി അമോങ്കറി ​ന്‍റെ മരണത്തോടെ നഷ്ടമായത്.

ജയ്പൂര്‍ ഖരാനയിലൂടെയാണ് അമോങ്കര്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. ​ ഖരാനയില്‍ തന്‍റേതായ ഒരു ശൈലി കൊണ്ടുവരാനും അമോങ്കറിനു കഴിഞ്ഞു. ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്ന മഗുഭായ് കുര്‍ദിക്കറുടെ മകളായ കിഷോരി അമോങ്കര്‍ അമ്മയില്‍ നിന്ന് തന്നെയാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്.ക്ലാസിക്കല്‍ ഖയാല്‍ , ഭജന്‍, ഭക്തിഗാനങ്ങള്‍ തുടങ്ങിയവയ്ക്കു പുറമേ ചലച്ചിത്ര ഗാനങ്ങളിലൂടെയും അവര്‍ ആരാധകരുടെ മനം കവര്‍ന്നു. 1987 ല്‍ പത്മഭൂഷണും 2002 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. 2010 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചു

1
Back to top button