ഹിമാചൽ പ്രദേശിൽ മിനിബസ്​ തലകീഴായി മറിഞ്ഞു; മലയാളികൾക്ക്​ പരിക്ക്​

ഷിംല: ഹിമാചൽ പ്രദേശിൽ മലയാളി ടൂറിസ്റ്റുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് 16 പേർക്ക്പരിക്ക്. മണ്ഡിയിൽ ഇവർ സഞ്ചരിച്ച മിനി ബസ് തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ ആറ് പേർക്ക് ഗുരുതര പരിക്കും പത്ത് പേർക്ക് നിസാര പരിക്കും ഏറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനത്ത മൂടൽ മഞ്ഞും മഞ്ഞു വീഴ്ചയും അപകട കാരണമായെന്നാണ് റിപ്പോർട്ട്.

1
Back to top button