സംസ്ഥാനം (State)

ഹെൽമറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതിയുടെ നിർദേശം

റോഡിലേക്ക് കയറി നിന്ന് ഗതാഗതം തടയുന്ന സമ്പ്രദായം നിർത്തണം. നിയമം ലംഘിക്കുന്നവരെ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തണമെന്നും ഹൈക്കോടതി

ഹെൽമറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതിയുടെ നിർദേശം. ഗതാഗത നിയമ ലംഘനം കണ്ടെത്താൻ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിക്കണം. 2012 ലെ ഡി.ജി.പിയുടെ സർക്കുലർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിഗ്നൽ നവീകരണം നടപ്പിലാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

റോഡിലേക്ക് കയറി നിന്ന് ഗതാഗതം തടയുന്ന സമ്പ്രദായം നിർത്തണം. ഇത് തടയുന്നതിനായി നൂതന മാർഗങ്ങൾ ഉപയോഗിക്കാം. നിയമം ലംഘിക്കുന്നവരെ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനും പിഴ ഈടാക്കാനും സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

മലപ്പുറം രണ്ടത്താണി സ്വദേശിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തപ്പോൾ പോലീസ് കൈ കാണിക്കുകയും നിർത്താതെ പോയപ്പോൾ മറ്റൊരു വാഹനത്തിൽ ഇടിച്ച് ഇയാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി എത്തിയപ്പോഴാണ് കോടതി സുപ്രധാന നിർദേശം നൽകിയത്. ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

Tags
Back to top button