റോയൽ എൻഫീൽഡ് 1000സിസി എൻജിനെ അവതരിപ്പിക്കുന്നു.

ഇന്ത്യൻ ബൈക്ക് വിപണിയിലെ അതികായൻ എന്നു വിശേഷിപ്പിക്കാവുന്ന റോയൽ എൻഫീൽഡ് 1000സിസി എൻജിനെ അവതരിപ്പിക്കുന്നു.

350 സിസി, 550 സിസി, 750സിസി ബൈക്കുകൾ ഇറക്കിയ കമ്പനിയാണ് 1000സിസി എൻജിനിൽ ബുള്ളറ്റിനെ ഇറക്കുന്നത്.

ബുള്ളറ്റിനെ 1000സിസി ബൈക്കാക്കുന്ന സാങ്കേതികതയുമായി എത്തിയിരിക്കുന്നത് കാർബെറി ബുള്ളറ്റ് ആണ്. റോയൽ എൻഫീൽഡിന്‍റെ ഫ്രെയിം ഉപയോഗിച്ചായിരിക്കും കാർബെറി ബുള്ളറ്റുകൾ നിർമിക്കുക.

ഓസ്ട്രേലിയൻ സ്വദേശിയായ പോൾ കാർബെറിയാണ് 1000 സിസി ബുള്ളറ്റിന്‍റെ സൃഷ്ടാവ്.

കാർബെറി ബുള്ളറ്റ് നിരവധി 1000സിസി ബുള്ളറ്റുകൾ നിർമിച്ചെങ്കിലും 2011ൽ ഓസ്ട്രേയിലയിലെ നിർമാണമവസാനിപ്പിച്ചു. ഇപ്പോൾ ഇന്ത്യയിൽ നിർമാണ യൂണിറ്റുകൾ തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഡീം എൻജിൻ ആന്‍റ് മോഡിഫിക്കേഷൻസ് എന്ന കമ്പനിയാണ് കാർബെറി ബുള്ളറ്റിനെ ഇന്ത്യയിൽ ഏറ്റെടുത്ത് നടത്തുന്നത്.

ഛത്തീസ്‌ഗഢിലെ ബിലാഹിയിൽ പുതിയ നിർമാണശാല തുടങ്ങുന്നതോടെ ഇന്ത്യയിൽ 1000സിസി ബുള്ളറ്റുകൾ വ്യാപകമായി തുടങ്ങും.

കാർബെറി ബുള്ളറ്റിന്‍റെ എൻജിൻ പ്രദർശിപ്പിച്ചെങ്കിലും കമ്പനി വിലയും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

new jindal advt tree advt
Back to top button