അന്തദേശീയം (International)

ജോർദാനിലെ ക്യഷിയിടത്തിലുണ്ടായ തീപിടുത്തത്തിൽ 13 മരണം

ജോർദാൻ തലസ്ഥാനമായ അമ്മാനിന് പടിഞ്ഞാറ് ഭാഗത്തുള്ള സൗത്ത് ഷൗനയിലാണ് അപകടമുണ്ടായത്.

ജോർദാനിലെ ക്യഷിയിടത്തിലുണ്ടായ തീപിടുത്തത്തിൽ എട്ട് കുട്ടികളടക്കം 13 പാകിസ്താൻ സ്വദേശികൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. ജോർദാൻ തലസ്ഥാനമായ അമ്മാനിന് പടിഞ്ഞാറ് ഭാഗത്തുള്ള സൗത്ത് ഷൗനയിലാണ് അപകടമുണ്ടായത്.

രണ്ട് കുടുംബങ്ങളായിരുന്നു കൃഷിയിടെത്തെ താത്കാലിക കെട്ടിടത്തിലുണ്ടായിരുന്നത്. ഇരുമ്പ് കൊണ്ട് നിർമിച്ച കെട്ടിടത്തിലെ വൈദ്യുത തകരാറാകാം അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ജോർദാൻ താഴ്വരകളിൽ ജോലി ചെയ്യുന്നത്.

Tags
Back to top button