സംസ്ഥാനം (State)

കോഴിക്കോട് ബീച്ചിലെ പഴക്കം ഏറിയ കടൽപാലം തകർന്ന് 13 പേർക്ക് പരുക്ക്.

ലൈഫ് ഗാർഡുകളുടെ നിർദേശം ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് സൗത്ത് ബീച്ചിലെ പഴക്കം ഏറിയ കടൽപാലം തകർന്ന് 13 പേർക്ക് പരുക്ക്. അപകടം പറ്റിയവരിൽ മൂന്നു പേരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലത്തിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശത്തിന്റെ അടിസ്ഥാനത്തിൽ, ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ലൈഫ് ഗാർഡുകളുടെ നിർദേശം ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപ്പെട്ടത്.
ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചു നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Tags
Back to top button