‘അമ്മ – പ്രപഞ്ചത്തിനു വഴികാട്ടി ‘ വളരട്ടെ മക്കൾ നന്മയിലൂടെ……

പ്രതിഭ നായര്‍

<p>ഇന്നതെ തലമുറ എങ്ങോട്ടാ ഇ പായുന്നത എന്ന് ഓർക്കുമ്പോൾ ഭയം തോനുന്നു.</p>ഒരുപാട് കാലത്തിനു ശേഷം ഒരു പ്രസംഗം കേട്ടപ്പോൾ അത് പറഞ്ഞാലൊട് ശകലം ബഹുമാനം തോന്നി എന്ന് വേണം പറയാൻ.അദ്ദേഹം പറഞ്ഞ ഒരു കഥ നമ്മൾ ഓരോരുത്തരും, പ്രത്ത്യേകിച് മാതപീതകൾ മനസ്സിലാക്കേണ്ട ഒന്നാണ്…..
ഒരു കഥ പറയാന്‍ പോവാ…

ഒരു ക്ലാസില്‍ അദ്ധ്യാപകന്‍ കുട്ടികളോട് ചോദിച്ചു
കുട്ടികളെ നിങ്ങള്ക്ക് വലുതായാല്‍ ആരാവണം ?
ഒരാള്‍ : ടീച്ചര്‍
മറ്റൊരാള്‍ : ഡോക്ടര്‍
…………………
അങ്ങനെ വലിയ വലിയ ജോലികള്‍ ഓരോരുത്തരായി പറയുന്നു ..
അങ്ങനെ അദ്ധ്യാപകന്‍ ഒരു കുട്ടിയുടെ അടുത്തെത്തി
നിനക്ക് ആരാവണം എന്നാണു ആഗ്രഹം കുട്ടി ?
കുട്ടി : എനിക്ക് ഒരു കുതിര വണ്ടിക്കാരനാവണം
അദ്ധ്യാപകന്‍ : എന്ത് !!?? വെറും ഒരു കുതിര വണ്ടിക്കാരനോ ? നിനക്ക് ലജ്ജയില്ലേ കുട്ടി … !! മോശം ! മോശം!
അന്ന് മുഴുവന്‍ ആ കുട്ടിയെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് കളിയാക്കി … അവന്‍ അപമാനിതനായി …. സങ്കടത്തോടെ അവന്‍ വൈകുന്നേരം വീട്ടിലെത്തി …
അവനെയും കാത്ത് വാതില്‍ക്കല്‍ അവന്റെ അമ്മ നില്‍ക്കുന്നുണ്ടായിരുന്നു ..

മകന്റെ മുഖം വാടിയതു കണ്ട അമ്മ ചോദിച്ചു ” എന്ത് പറ്റി ഉണ്ണി നിനക്ക് ?”
കുട്ടി : ടീച്ചര്‍ എന്നെ ചീത്ത പറഞ്ഞു … കുട്ടികള്‍ മുഴുവന്‍ കളിയാക്കി…
അമ്മ : എന്തിനു ?
കുട്ടി : ആരാവണം എന്ന് ടീച്ചര്‍ ചോദിച്ചപ്പോ ഞാന്‍ ഒരു കുതിരവണ്ടിക്കാരന്‍ ആവണം എന്ന് പറഞ്ഞു …
അമ്മ ചിരിച്ചു മകനെ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു ” അതിനെന്താ എന്റെ ഉണ്ണി ഒരു കുതിര വണ്ടിക്കാരന്‍ തന്നെ ആവണം … പക്ഷെ എങ്ങനെ ഉള്ള ഒരു കുതിര വണ്ടിക്കാരന്‍ ആവണം എന്നോ ? അമ്മ കാണിച്ചു തരാം വരൂ ..

അമ്മ മകനെ പൂജാ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി …വാതില്‍ തുറന്നു അവിടെ ഉള്ള വലിയൊരു ചിത്രത്തിലേക്ക് —– അര്‍ജുനന് ഗീത ഉപദേശിച്ച ആ കുതിര വണ്ടിക്കാരന്റെ ചിത്രത്തിലേക്ക് —– ചൂണ്ടി കൊണ്ട് പറഞ്ഞു “ഉണ്ണി നീ ഇത് പോലെ ഉള്ള ഒരു കുതിര വണ്ടിക്കാരന്‍ ആയിട്ട് ഈ ലോകത്തെ മുഴുവന്‍ നയിക്കണം അതാണ്‌ അമ്മയുടെയും ആഗ്രഹം ……”
അമ്മയുടെ ആ വാക്കുകള്‍ കുട്ടിയുടെ ശരീരത്തിലൂടെ ആയിരം വാട്ട് വൈദ്യുതി പോലെ പ്രവഹിച്ചു …. കുട്ടിയുടെ സങ്കടവും അപമാനവും ഒറ്റയടിക്ക് മാറി …….
ആരായിരുന്നെന്നോ ആ ബുദ്ധിമതിയായ , ഒരൊറ്റ വാക്ക് കൊണ്ട് മകന്റെ ചിന്താഗതി മുഴുവന്‍ മാറ്റി മറിച്ച ആ അമ്മ ? ഭുവനേശ്വരി ദേവി !!!! ആരായിരുന്നു ആ കുട്ടി ? നരേന്ദ്രന്‍ !! അതെ നമ്മുടെ സ്വന്തം വിവേകാനന്ദ സ്വാമികള്‍ തന്നെ …
ഇത് പോലെ ഉള്ള അമ്മമാര്‍ ഉണ്ടാവട്ടെ നമ്മുടെ ചുറ്റും … മക്കളുടെ വികാസം അമ്മമാരില്‍ നിന്ന് തുടങ്ങട്ടെ…
ഡോക്ടർ ആയാലും ഐഎസ് ആയാലും ആദ്യം ആകേണ്ടത് ഒരു നല്ല മനുഷ്യനാണ്. അതിന്ടെ തുടകം ഒരോ അമ്മയിൽ നിന്നാകണം.സൽസ്വഭാവും സൽപ്രവത്തനവും തെറ്റിനെ തീർത്തികൊണ്ട് മാത്രമേ സാധ്യമാകു.നമ്മുടെ കുട്ടികൾ മനസിലാകട്ടെ രാമായണവും, മഹാഭാരതവും, ബൈബിളും, ഖുറാനും ഇ ഗ്രന്തങ്ങൾ എല്ലാംതന്നെ നമ്മളെ നന്മയിലൂടെ അധര്മത്തിനെ നശിപ്പിക്കാൻ ആണ് പഠിപ്പിക്കുന്നത്.വലിയ ആള് ആകാം അതിനു മുന്നേ നല്ല ആള് അകം എന്നൊരു അർഥം കൂടെ അവരെ പടിപികേണ്ടത് ഉണ്ട്. <p>വളരട്ടെ ഒരോ കുട്ടിയും നന്മയോടെ</>

Back to top button