എ.കെ.ശശീന്ദ്രൻ രാജി വെക്കാനിടയായ ഫോൺ സംഭാഷണം

എ.കെ.ശശീന്ദ്രൻ രാജി വെക്കാനിടയായ ഫോൺ സംഭാഷണം പുറത്തുവിട്ട മംഗളം ചാനൽ മേധാവി അടക്കമുള്ളവർ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ രാജി വെക്കാനിടയായ ഫോൺ സംഭാഷണം പുറത്തുവിട്ട മംഗളം ചാനൽ മേധാവി അടക്കമുള്ളവർ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി.

കേസിലെ എട്ട് പ്രതികളാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ​ കോടതി ഇന്ന് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ പരിഗണിച്ചേക്കും.

ചാനൽ മേധാവിയടക്കമുള്ളവർ അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരും ഹാജരായില്ല.

തുടർന്ന് ഇന്നലെ അന്വേഷണ സംഘം ചാനൽ ഓഫീസ് റെയ്‌ഡ്‌ ചെയ്യുകയും ജീവനക്കാരിൽ നിന്ന് മൊഴിയെക്കുകയും ചെയ്തിരുന്നു.

1
Back to top button