ഇറാനിലെ ഖനിയിൽ സ്​ഫോടനം; 21 പേർ മരിച്ചു

തെഹ്​റാൻ: ഇറാനിലെ കൽക്കരി ഖനിയിലുണ്ടായ സ്​ഫോടനത്തിൽ 21 പേർ മരിച്ചു.

വടക്കൻ ഇറാനിലെ ഗലെസ്​താനിൽ സെമസ്​താൻ യോർട്ട്​ എന്ന ഖനിയിലാണ്​ അപകടം നടന്നത്​.

1300 മീറ്റർ ആഴത്തിലുള്ള ഖനിയിലെ​ ഇടുങ്ങിയ ഭാഗത്ത്​ കുടുങ്ങിപ്പോയ 32 സഹ പ്രവർത്തക​െര രക്ഷിക്കാൻ ഇറങ്ങിയവരാണ്​ മരിച്ചത്​.

തുരങ്കത്തിലൂടെ ഖനിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പോവുകയായിരുന്നു 21 തൊഴിലാളികൾ.

തുരങ്കത്തിനുള്ളിലേക്ക്​ പോകുന്നതിനായി ലോകോമോട്ടീവ്​ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മീഥേൻ ഗ്യാസ്​ ​െപാട്ടിത്തെറിച്ച്​ ഒരു മൈലോളം നീളത്തിൽ തുരങ്കം തകർന്നു വീഴുകയായിരുന്നു.

തുരങ്കത്തിൽ വിഷ വായു നിറഞ്ഞു കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം വളരെ സാവധാനമാണ്​ നടക്കുന്നതെന്ന്​ ഗ​െലസ്​താൻ ഗവർണർ ഹസൻ സദെഖ്​ലോ  അറിയിച്ചു. ഖനിയിൽ പെട്ട 32 തൊളിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തുരങ്കത്തിന്​ സമീപത്ത്​ മറ്റൊരു കുഴി കുത്തി ഖനിയിൽ കുടുങ്ങിയ 32 ജോലിക്കാരെ രക്ഷിക്കാനാണ്​ അധികൃതർ ഇപ്പോൾ ശ്രമിക്കുന്നത്​.

new jindal advt tree advt
Back to top button