സ്പോട്സ് (Sports)

21-ാമത് ഫുട്‌ബോള്‍ ലോകകപ്പ് ഇന്ന് റഷ്യയില്‍ തുടക്കമാകും.

21-ാമത് ഫുട്‌ബോള്‍ ലോകകപ്പ് ഇന്ന് റഷ്യയില്‍ തുടക്കമാകും.

</p>മോസ്‌കോ: 21-ാമത് ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യയില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 8.30ന് ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം. മോസ്‌കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. റഷ്യന്‍ പാരമ്പര്യവും സംസ്‌കാരികവൈവിധ്യവും ഇഴചേരുന്നതാകും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് എന്നാണ് സൂചന.<p>

ഉദ്ഘാടനച്ചടങ്ങിന് സാക്ഷിയാവാന്‍ 80,000ത്തോളം ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 ഓളം കലാകാരന്‍മാര്‍ കാണികളെ കൈയിലെടുക്കാന്‍ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളുമായി വേദിയിലെത്തും. പ്രമുഖ പോപ് ഗായകന്‍ റോബി വില്യംസും സംഘവും ഒരുക്കുന്ന സംഗീതനിശയാണ് പ്രധാന ആകര്‍ഷണം. വില്യംസിന് കൂട്ടായി റഷ്യയിലെ പ്രമുഖ ഓപറ ഗായികയായ എയ്ഡ ഗാരിഫ്യുള്ളിന എത്തും. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ലിവ് ഇറ്റ് അപ്പ് ഹോളിവുഡ് സൂപ്പര്‍ താരവും ഗായകനുമായ വില്‍ സ്മിത്തും നിക്കി ജാമും ഗായിക എറ ഇസ്ട്രാഫിയും ചേര്‍ന്ന് അവതരിപ്പിക്കും.

</p>മറഡോണ, റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍, രാഷ്ട്രീയ, കലാ, സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിനായി സ്റ്റേഡിയത്തിലെത്തും. വിജയികള്‍ക്കുള്ള വിശ്വകിരീടം ചടങ്ങില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക റൊണാള്‍ഡോയായിരിക്കും. റഷ്യ ആദ്യമായി ആതിഥ്യമരുളുന്ന ലോകകപ്പിന്റെ ഉദ്ഘാടനചടങ്ങില്‍ 20 ലധികം രാജ്യത്തലവന്മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. എട്ട് ഗ്രൂപ്പുകളിലായി 32 രാജ്യങ്ങളാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. </>

Summary
Review Date
Reviewed Item
21-ാമത് ഫുട്‌ബോള്‍ ലോകകപ്പ് ഇന്ന് റഷ്യയില്‍ തുടക്കമാകും.
Author Rating
51star1star1star1star1star
congress cg advertisement congress cg advertisement

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.