ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ അംഗമായ 241 പേർ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങി.

അഫ്ഗാൻ സൈന്യം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ അംഗമായ 241 പേർ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങി.
നംഗ്രഹാർ പ്രവിശ്യയിലെ അചിൻ, മൊഹ്മൻ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ഭീകരർ കീഴടങ്ങിയത്. അഫ്ഗാൻ സൈന്യം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കീഴടങ്ങിയവരിൽ 71 പുരുഷന്മാരും 63 സ്ത്രീകളും 107 കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷങ്ങൾക്കിടെ സർക്കാരിന് മുന്നിൽ കീഴടങ്ങിയ ഐ.എസ് പ്രവർത്തകരുടെ ഏറ്റവും വലിയ സംഖ്യയാണിതെന്നാണ് റിപ്പോർട്ട്. അതേസമയം, വിഷയത്തോട് പ്രതികരിക്കാൻ ഐ.എസ് ഭീകരർ തയ്യാറായിട്ടില്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button