അന്തദേശീയം (International)

ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേര് മരിച്ചു

പരിക്കേറ്റവിൽ ചിലരുടെ നില ഗുരുതരമാണ്. 69 പേരാണ് ബസിലുണ്ടായിരുന്നത്.

ബെയ്ജിംഗ്: ചൈനയിലെ ജിയാംഗ്സു പ്രവശ്യയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേര് മരിച്ചു.

അപകടത്തിൽ 35ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്.

ടയർ പഞ്ചറായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവിൽ ചിലരുടെ നില ഗുരുതരമാണ്. 69 പേരാണ് ബസിലുണ്ടായിരുന്നത്.

2015-ന് ശേഷം ഇതുവരെ 58000 പേര് ചൈനയിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Tags
Back to top button