37 വര്‍ഷം മുന്‍പ് ഈ ദിവസം ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി പിറന്നു

ന്യൂഡല്‍ഹി: ബിജെപി സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്നു. 37 വര്‍ഷം മുന്‍പ് ഇതേ ദിവസം സ്ഥാപിക്കപ്പെട്ട ഭാരതീയ ജനതാ പാര്‍ട്ടി ഇന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ്.

1980 ഏപ്രില്‍ 6 ന് ആണ് മുന്‍ പ്രധാന മന്ത്രികൂടിയായ അടല്‍ ബിഹാരി വാജ്പേയി പ്രസിഡന്‍റായി ബിജെപി പിറവിയെടുക്കുന്നത്. ഇന്ന് കേന്ദ്രത്തിലും 17 സംസ്ഥാനങ്ങളിലും ഭരണത്തിലുള്ള പാര്‍ട്ടിയുടെ പ്രാഥമിക അംഗസംഖ്യ 1.2 കോടിയോളം വരും.വാജ്പേയി, അമിത് ഷാ എന്നിവര്‍ക്കു പുറമേ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, രാജ്‍നാഥ് സിങ്, വെങ്കയ്യ നായിഡു എന്നിവരാണ് ബിജെപി ദേശീയ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിട്ടുള്ളത്. 1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജി തുടക്കംകുറിച്ച ജനസംഘത്തില്‍നിന്നാണ് ബിജെപിയുടെ രൂപംകൊള്ളല്‍. അടിയന്തരാവസ്ഥക്കുശേഷം 1997ല്‍ മറ്റുചില പാര്‍ട്ടികളുമായി ചേര്‍ന്ന് ജനസംഘം ജനതാ പാര്‍ട്ടി ആയി മാറി. 1980ല്‍ ജനതാ പാര്‍ട്ടി പിളര്‍ന്നതോടെയാണ് ബിജെപിയുടെ പിറവി.

1
Back to top button