ആരോഗ്യം (Health)

മനസും ശരീരവും ആരോഗ്യത്തോടെയിരിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

ദിവസം മുഴുവൻ എനർജിയോടെയിരിക്കാൻ ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം തന്നെ ക്യത്യമായി വ്യായാമവും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

അസുഖങ്ങൾ വരാതെ നോക്കാനും ദിവസം മുഴുവൻ എനർജിയോടെയിരിക്കാൻ ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം തന്നെ ക്യത്യമായി വ്യായാമവും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. മനസും ശരീരവും ഉന്മേഷത്തോടെയിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം ;

ഒന്ന്

രുചികരമായ ഭക്ഷണമല്ല, സമീകൃതാഹാരം ഉറപ്പാക്കുകയാണ് വേണ്ടത്. എല്ലാ ദിവസവും പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. ഇവ തലച്ചോറിന് കൂടുതൽ ഉണർവേകും.

രണ്ട്

ദിവസവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. തലച്ചോറിന് പെട്ടെന്ന് ഉണർവേകാൻ വെള്ളത്തിന് കഴിയും. ഇടവിട്ട് വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധ വരാതിരിക്കാൻ സഹായിക്കും. നാരങ്ങ വെള്ളം, മോര് വെള്ളം, ജീരക വെള്ളം എന്നിവ ധാരാളം കുടിക്കുക.

മൂന്ന്

പയർവർഗങ്ങൾ ധാരാളം ഉൾപ്പെടുത്താൻ ശ്രമിക്കുക. നാരുകളും വെെറ്റമിൻ ബിയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകും. ജീര, ബീൻസ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

നാല്

രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യേണ്ടത് വ്യായാമം തന്നെയാണ്. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. മാനസികപിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

അഞ്ച്

മാനസികവും ശാരീരികവുമായ ആരോഗ്യം നേടാൻ ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയിരിക്കണം.

Tags
Back to top button