ആഹാരം കഴിച്ചതിനുശേഷം ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

ആഹാരം കഴിച്ചു കഴിഞ്ഞാൽ ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളുണ്ട്.

ആഹാരം കഴിച്ചു കഴിഞ്ഞാൽ ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളുണ്ട്. എന്തൊക്കെയാണ് ആ കാര്യങ്ങളെന്ന് നോക്കാം

ഒന്ന്.
ആഹാരശേഷം ഒരു സിഗരറ്റ് വലിക്കുന്ന ശീലം ചിലർക്കുണ്ട്. ആഹാരശേഷം ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് ഗവേഷകർ പറയുന്നത്.

രണ്ട്.
ആഹാരശേഷം ഉടൻ പഴങ്ങൾ കഴിക്കരുത്. ആഹാരത്തിന് പിന്നാലെ പഴവർഗങ്ങൾ ഉള്ളിലെത്തിയാൽ അവ ദഹിക്കാൻ ഏറെ സമയമെടുക്കും. പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

മൂന്ന്.
ആഹാരം കഴിച്ച ശേഷം ചായ കുടിക്കുന്ന ശീലമുണ്ടെങ്കിൽ ഇനി മുതൽ അത് ഉപേക്ഷിക്കുക. ചായയിലുള്ള ടാനിക് ആസിഡ് ആഹാരത്തിലെ പ്രോട്ടീനും അയണും വലിച്ചെടുക്കുന്നു. ഇത് ആഹാരത്തിലൂടെ ലഭിക്കുന്ന അവശ്യ പ്രോട്ടീനുകൾ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു.

നാല്.
ഭക്ഷണം കഴിച്ച ശേഷം ഒരു കാരണം വശാലും കുളിക്കരുത്. കാരണം. ദഹനം ചെറിയ കാര്യമല്ല. ഇതിന് എനർജിയും വയറ്റിലേക്കു നല്ല ബ്ലഡ് ഫ്ലോയും ഉണ്ടായേ മതിയാകൂ. വയറു നിറച്ച ഉടൻ കുളിക്കുമ്പോൾ ദഹനം തടസ്സപ്പെടുന്നു. മാത്രമല്ല ഇത് ബ്ലഡ് ഫ്ലോയും ശരീരോഷ്മാവും കാരണമാകുന്നു. ആഹാരം കഴിച്ച് ഏറ്റവും കുറഞ്ഞത് 45 മിനിറ്റെങ്കിലും കഴിഞ്ഞേ കുളിക്കാവൂ.

അഞ്ച്.
ആഹാരം കഴിച്ച ഉടനെ നടക്കാനിറങ്ങേണ്ട. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ആഹാരശേഷം അരമണിക്കൂർ കഴിഞ്ഞു വേണം നടക്കാൻ.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button