ദേശീയം (National)

രാഷ്ട്രപതി ആറ് പുതിയ ഗവർണർമാരെ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: രാജ്യത്ത് ആറ് പുതിയ ഗവർണർമാർ കൂടി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ശനിയാഴ്ച രാവിലെ പുതിയ ഗവർണർമാരെ പ്രഖ്യാപിച്ചത്. ബൻവാരിലാൽ പുരോഹിത് ആയിരിക്കും തമിഴ്നാടിൻ്റെ പുതിയ ഗവർണർ.

മഹാരാഷ്ട്ര ഗവർണർ ആയിരുന്ന വിദ്യാസാഗർ റാവു ആയിരുന്നു ഇതുവരെ തമിഴ്നാടിൻ്റെ അധികച്ചുമതലയും വഹിച്ചിരുന്നത്.

നിലവിൽ അസം ഗവർണർ ആണ് പുരോഹിത്.

തമിഴ്നാടിനെ കൂടാതെ അരുണാചൽ പ്രദേശ്, ബിഹാർ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാറിലെ ഗവർണർമാരെയുമാണ് ഇന്ന് പ്രഖ്യാപിച്ചത്.

ബി ഡി മിശ്ര (അരുണാചൽ പ്രദേശ്), സത്യ പാൽ മാലിക് (ബിഹാർ), ജഗ്ദിഷ് മുഖി (അസം), ഗംഗാ പ്രസാദ് (മേഘാലയ) എന്നിവരാണ് പുതിയ മന്ത്രിമാർ.

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഗവർണർ ആയി റിട്ടയർഡ് അഡ്മിറൽ ദേവേന്ദ്ര കുമാറിനെ നിയമിച്ചു.

Back to top button