അമിതാഭ് ബച്ചൻ ഒക്ടോബര്‍ 11ന് 75ന്റെ നിറവിലേക്ക്

ബോളിവുഡിന്റെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചൻ ഒക്ടോബര്‍ 11ന് 75ന്റെ നിറവിലേക്ക്

ബോളിവുഡിന്റെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചൻ ഒക്ടോബര്‍ 11ന് 75ന്റെ നിറവിലേക്ക്.

പിറന്നാളിന് ആഘോഷങ്ങളൊന്നുമുണ്ടാവില്ലെന്ന് അറിയിച്ച ബച്ചന്‍ ഇതുമായി ബന്ധപ്പെട്ട് ചടങ്ങുകളൊന്നും സംഘടിപ്പിക്കരുതെന്ന് പ്രത്യേകം അദ്ദേഹം ബ്ലോഗിലൂടെ നിര്‍ദേശിച്ചിട്ടുമുണ്ട്.

ബച്ചന്റെ പിറന്നാള്‍ വന്‍ സംഭവമായി ആഘോഷിക്കാന്‍ ആരാധകര്‍ ഒരുങ്ങുകയാണ് എന്നും സൂചനകളുണ്ട്.

,p>ബച്ചന്റെ 75-ാം പിറന്നാള്‍ ആഘോഷിക്കുമെന്ന് പലരും ഭീഷണി മുഴക്കിയിട്ടുണ്ട്. അത്തരമൊരു ചടങ്ങ് ഉണ്ടാവില്ലെന്ന് അറിയിക്കട്ടെ.

ആരെങ്കിലും ചടങ്ങ് നടത്തിയാല്‍ അതിന് എന്റെ അനുമതിയോ അംഗീകാരമോ ഉണ്ടാവില്ല.

കുടുംബാംഗങ്ങളായാലും ശരി സുഹൃത്തുക്കളായാലും ശരി ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്‍മാറണം’- ബച്ചന്‍ കുറിപ്പില്‍ ദിവസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടതിങ്ങനെയാണ്.

1942 ഒക്ടോബർ 11നായിരുന്നു ബച്ചന്‍റെ ജനനം.

Back to top button