ശബരിമല ദർശനത്തിന് എത്തിയ 12 വയസുകാരിയെ പമ്പയിൽ പോലീസ് തടഞ്ഞു.

പിതാവിനും ബന്ധുക്കൾക്കുമൊപ്പം സന്നിധാനത്തേക്ക് പോകാൻ എത്തിയ കുട്ടിയെയാണ് പോലീസ് തടഞ്ഞത്.

ശബരിമല ദർശനത്തിന് എത്തിയ 12 വയസുകാരിയെ പമ്പയിൽ പോലീസ് തടഞ്ഞു. പിതാവിനും ബന്ധുക്കൾക്കുമൊപ്പം സന്നിധാനത്തേക്ക് പോകാൻ എത്തിയ പോണ്ടിച്ചേരി സ്വദേശിയായ കുട്ടിയെയാണ് പോലീസ് തടഞ്ഞത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം വനിതാ പോലീസ് സംരക്ഷണത്തിൽ കുട്ടിയെ പമ്പയിൽ നിർത്തുകയും പിതാവടക്കമുള്ള ബന്ധുക്കൾ സന്നിധാനത്തേക്ക് പോകുകയും ചെയ്തു.

പമ്പയിലെത്തിയ പെൺകുട്ടി ഉൾപ്പെടെയുള്ളവരെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച പോലീസ് തടയുകയായിരുന്നു. പമ്പയിലെ ഗാർഡിന് മുന്നിൽ വനിതാ പോലീസുകാർ ആധാർ കാർഡ് പരിശോധിച്ചപ്പോൾ പെൺകുട്ടിക്ക് പ്രായം 12 ആണെന്ന് കണ്ടെത്തി. ഇതോടെയാണ് പോലീസ് വിലക്കിയത്.

ശബരിമലയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയും പിതാവും കരയുകയും ബഹളം വയ്ക്കുകയും ചെയ്തു. എന്നാൽ പോലീസ് വഴങ്ങിയില്ല. തുടർന്ന് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കുട്ടിയെ വനിതാ പോലീസ് സുരക്ഷയിൽ പമ്പയിൽ തന്നെ നിർത്തുകയായിരുന്നു.

Back to top button