വയനാട് എം.പി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ച് പോലീസ് സ്റ്റേഷനിൽ പരാതി.
യുവമോർച്ച സംസ്ഥാന സെക്രട്ടറിയാണ് എടക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വയനാട് എം.പി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ച് എടക്കര പോലീസ് സ്റ്റേഷനിൽ പരാതി. യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് പരാതി നൽകിയത്.
രാഹുൽ ഗാന്ധിയെ അദ്ദേഹം പ്രതിനിധീകരിക്കുന്ന വയനാട്ടിലും പാർലമെന്റിലും കാണാനില്ലെന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്. നവമാധ്യമങ്ങളിൽ അദ്ദേഹം എവിടെയാണുള്ളത് എന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വരുന്നെന്നും അത് നീക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
രാഹുൽ ഗാന്ധിയെ കാണാനില്ലെന്നത് സംബന്ധിച്ച പ്രചാരണങ്ങൾ മണ്ഡലത്തിലെ വോട്ടറും പൗരനുമായ താൻ അടക്കമുള്ള വ്യക്തികളിൽ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. രാഹുൽ ഗാന്ധി എവിടെയാണെന്ന് കണ്ടെത്തി അറിയിക്കണമെന്നും പരാതിൽ പറയുന്നു.